സ്വന്തം ലേഖകന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം; അഞ്ച് പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമല്ലെന്ന് നിഗമനം. വൈകീട്ട് 7 മണിയോടെ സൗത്ത് ഗേറ്റ് ട്യൂബ് സ്റ്റേഷനിലാണ് സ്ഫോടനം നടന്നത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച പോലീസ് വൃത്തങ്ങള്‍ പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും വ്യക്തമാക്കി.
പരുക്കേറ്റ ഒരാളെ സ്റ്റേഷനില്‍ നിന്ന് സ്ട്രെച്ചറില്‍ കൊണ്ടുപോയതായും ചെറുതായി പരുക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നത് കണ്ടതായും ഏതാനും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്തിന്റെ ചിത്രങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.
സ്ഥലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല