1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ രാഷ്ട്രീയ അഭയത്തിനായി കാത്തിരിക്കുന്നത് ഏഴായിരത്തിലേറെ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ 2017 ലെ റിപ്പോര്‍ട്ട് അനുസരിച്ച് അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണ്.

ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത് എന്ന കണക്കും ഏജന്‍സി പുറത്തു വിട്ടിരുന്നു.ഏജന്‍സിയുടെ വാര്‍ഷിക ഗ്ലോബല്‍ ട്രെന്റ് റിപ്പോര്‍ട്ടിലാണ് യുഎസിലേക്ക് അഭയത്തിനായി അപേക്ഷിച്ച ഇന്ത്യക്കാരുടെ കണക്ക് വ്യക്തമാക്കുന്നത്.

അതേ സമയം, യു എസിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ 52 ഇന്ത്യക്കാര്‍ അറസ്റ്റിലായി. യു എസ് സംസ്ഥാനമായ ഒറിഗോണില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവര്‍. അമേരിക്കയില്‍ അഭയം തേടാനായി എത്തിയ സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരാണ് ഇതില്‍ ഭൂരിഭാഗം പേരും. അഭയാര്‍ഥികളായാണ് ഇവരെല്ലാം യു എസിലേക്ക് കടന്നത്.

യുഎസില്‍ അനധികൃത കുടിയേറ്റത്തിന് തടവിലാക്കപ്പെട്ടവരില്‍ ഏറെയും ഇന്ത്യക്കാരാണ്.123 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന് യുഎസിലെ ഷെരിദാനില്‍ തടവില്‍ കഴിയുന്നത്. ഇന്ത്യയില്‍ തങ്ങള്‍ മതപരമായി വേട്ടയാടപ്പെടുകയാണെന്നും മതപരമായ സ്വാതന്ത്ര്യത്തിനായാണ് യുഎസില്‍ അഭയംതേടിയെത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.