സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാവിലക്ക് ദേശീയ സുരക്ഷയ്ക്കെന്ന് യുഎസ് സുപ്രീം കോടതിയുടെ അന്തിമവിധി. ആറു മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിരവധി തവണ കീഴ്കോടതികള് റദ്ദാക്കിയ യാത്രവിലക്ക് പ്രഖ്യാപനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇതോടെ ജയം നേടാനായി.
ഇതോടെ യാത്രവിലക്ക് റദ്ദാക്കിയ കീഴ്കോടതി നടപടിയെ ചോദ്യം ചെയ്ത് ഹരജി നല്കാന് ട്രംപിന് കഴിയും. വിവേനത്തിനെതിരെ പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്സുപ്രീംകോടതി വിധി. ദേശീയ സുരക്ഷക്ക് ഭീഷണിയായതിനാലാണ് യാത്രവിലക്ക് കൊണ്ടുവന്നതെന്ന ട്രംപിന്റെ വാദം സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ചിലെ നാലു ജഡ്ജിമാരും അംഗീകരിക്കുകയായിരുന്നു.
സിറിയ, ഇറാന്, ലിബിയ, യമന്‍, സൊമാലിയ,സുഡാന് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് ട്രംപ് യാത്രവിലക്ക് പ്രഖ്യാപിച്ചത്. ഭിന്നിപ്പിക്കുന്ന തീരുമാനമാണിതെന്നാരോപിച്ച് ആഗോളതലത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. 2017 ജനുവരിയില്‍ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച ഉത്തരവ് ഇതിനകം മൂന്നുതവണയാണ് പരിഷ്കരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല