സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്; തെളിവുകള്‍ പുറത്ത്. ആണവ നിര്‍വ്യാപനത്തിനു പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടും ഉത്തരകൊറിയ ആണവഗവേഷണം തുടരുകയാണെന്ന് 38 നോര്‍ത്ത് വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ട്രംപ്, കിം ഉച്ചകോടിക്കു പിന്നാലെ ഏക അണുപരീക്ഷണ കേന്ദ്രമായ പുംഗ്ജിയേരി സൈറ്റ് ഉത്തര കൊറിയ പൊളിച്ചു മാറ്റിയിരുന്നു.
യുറേനിയം സന്പുഷ്ടീകരണ ശേഷിയുള്ള യോംഗ്‌ബ്യോന്‍ ആണവ ഗവേഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കുന്നതിനു പുറമേ, പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കി. ജൂണ്‍ 21 മുതലുള്ള ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
യോംഗ്‌ബ്യോണില്‍ ഒരു എന്‍ജിനിയറിംഗ് ഓഫീസും റിയാക്ടര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പുതിയ റോഡും നിര്‍മിച്ചുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആണവശേഷി കൈയൊഴിയുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ 12ന് സിംഗപ്പൂരില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം സിംഗപ്പുര്‍ ഉച്ചകോടിയില്‍ ആണവനിരായുധീകരണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല