സ്വന്തം ലേഖകന്‍: പാകിസ്താനില്‍ താലിബാന്‍ തരിപ്പണമാക്കിയ ധ്യാനബുദ്ധന് ഇറ്റലിയുടെ സഹായത്തോടെ പുനര്‍ജന്മം. പതിനൊന്ന് വര്‍ഷംമുമ്പ് താലിബാന്‍ ഭീകരര്‍ തകര്‍ത്ത ശിലയില്‍കൊത്തിയ ബുദ്ധചിത്രമാണ് പുനര്‍നിര്‍മിച്ചത്. ദക്ഷിണേഷ്യയിലെ വലിയ ശിലാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന സ്വാത് താഴ്!വരയിലെ ധ്യാനരൂപത്തിലുള്ള ബുദ്ധരൂപമാണ് 2007 സെപ്റ്റംബറില്‍ താലിബാന്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്തത്.
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു പുനര്‍നിര്‍മാണം. നിര്‍മാണത്തിനും അടുത്ത അഞ്ചുവര്‍ഷത്തേക്ക് സംരക്ഷിക്കാനുമായി 29 ലക്ഷം ഡോളറാണ്(19.86 കോടി രൂപ) ഇറ്റാലിയന്‍ സര്‍ക്കാര്‍ പാകിസ്താന് നല്‍കിയത്. ആറടിയുയരത്തില്‍ താമരയിലിരിക്കുന്ന തരത്തിലാണ് ശില്പം. പാറതുരന്നുണ്ടാക്കിയ കുഴികളില്‍ സ്‌ഫോടകവസ്തുകള്‍ നിറച്ച് ഗുഹാചിത്രത്തിന്റെ പകുതിയോളം ഭീകരര്‍ നശിപ്പിച്ചിരുന്നു. ലോകമെങ്ങും വലിയ പ്രതിഷേധമാണ് ഇതിനെതിരേ ഉയര്‍ന്നത്.
ബുദ്ധചിത്രം പുനര്‍നിര്‍മിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ഇറ്റാലിയന്‍ പുരാവസ്തുശാസ്ത്രജ്ഞ ലൂക്കാ മരിയ ഒലിവെയ്!രി പറഞ്ഞു. പഴയ ചിത്രത്തിന് വിഭിന്നമായി ആക്രമണത്തില്‍നിന്ന് നേരിട്ട കേടുപാടുകള്‍ വ്യക്തമാകുന്ന തരത്തിലാണ് ചിത്രം പുനര്‍നിര്‍മിച്ചതെന്നും അവര്‍ പറഞ്ഞു. 2012ലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. പൂര്‍ണമായി കേടുപാടുകളുണ്ടായ ചിത്രത്തിന്റെ മുഖം ആദ്യം സാങ്കല്പികമായി പരീക്ഷണശാലയില്‍ പുനര്‍നിര്‍മിച്ചിരുന്നു. ഇതിനായി പഴയചിത്രങ്ങളും ലേസര്‍ സര്‍വേകളും ഉപയോഗപ്പെടുത്തിയതായും വിദഗദര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല