സ്വന്തം ലേഖകന്‍: എയ്ഡ്‌സ് രോഗിക്ക് കൈകൊടുത്ത ഡയാന രാജകുമാരിക്കുള്ള ആദരമായി എച്ച്‌ഐവി പോസിറ്റീവ് രക്തം കൊണ്ടുള്ള ചിത്രവുമായി ബ്രിട്ടീഷ് കലാകാരന്‍. കോണര്‍ കോളിന്‍സിന്റെ പുതിയ ഛായാചിത്രത്തിലാണ് എച്ച്‌ഐവി പോസിറ്റീവ് രക്തമുപയോഗിച്ച് ഡയാന രാജകുമാരിയെ വരച്ചിരിക്കുന്നത്.
1987–ല്‍ ലണ്ടനിലെ ഒരു ആശുപത്രിയില്‍ എയ്ഡ്‌സ് രോഗിക്കു കൈകൊടുക്കുന്ന ഡയാന രാജകുമാരിയുടെ വിഖ്യാത ചിത്രമാണ് കോളിന്റെ സൃഷ്ടിയുടെ പ്രചോദനം. ഒരു ഗ്ലൗസ് പോലും ധരിക്കാതെ എയ്ഡ്‌സ് രോഗിക്കു കൈകൊടുക്കുന്ന ഡയാനയാണ് ആ ചിത്രത്തിലുള്ളത്. എയ്ഡ്‌സിനെ ചുറ്റിപ്പറ്റിയുള്ള പല തെറ്റിദ്ധാരണകള്‍ക്കുമെതിരെയുള്ള ശക്തമായ സന്ദേശമായിരുന്നു അത്.
അതുകൊണ്ടു തന്നെയാണ് എയ്ഡ്‌സിനെതിരായുള്ള ബോധവല്‍ക്കരണത്തില്‍ ഡയാനയെ തിരഞ്ഞെടുത്തതെന്ന് കോളിന്‍സ് പറയുന്നു. കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെയാണ് കോളിന്‍സ് തന്റെ കലാസൃഷ്ടി പുറത്തിറക്കിയത്. എച്ച്‌ഐവി പോസിറ്റീവ് രക്തവും വജ്ര തരികളുമാണ് ചിത്രം വരയ്ക്കാനായി ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല