സ്വന്തം ലേഖകന്‍: ദോക്‌ലായില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതായി അമേരിക്ക; ഇന്ത്യ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം. ചൈനയുടെ കടന്നുകയറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്നും യുഎസ് സെനറ്റംഗം ആന്‍ വാഗ്‌നര്‍ ആരോപിച്ചു. അതേസമയം യുഎസിന്റെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു.
സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് ചര്‍ച്ചയ്ക്കിടെയാണ് ദോക് ലാ വിഷയവും ഉയര്‍ന്നു വന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സമാധാന ചര്‍ച്ചയ്ക്കു ശേഷമുണ്ടായ അതേ സ്ഥിതിവിശേഷമാണു ദോക് ലായില്‍ തുടരുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങ് രാജ്യസഭയില്‍ വ്യക്തമാക്കി.
പിന്നീട് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഭൂട്ടാനു സമീപം ഇന്ത്യചൈന അതിര്‍ത്തിയിലെ ദോക് ലായില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം 73 ദിവസത്തോളം സംഘര്‍ഷം നിലനിന്നിരുന്നു. അതിര്‍ത്തിയോടു ചേര്‍ന്നു ചൈനയുടെ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല