1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2018

സ്വന്തം ലേഖകന്‍: പാക് തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ കക്ഷികള്‍; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നടത്തിയ നിലപാട് മാറ്റവും ശ്രദ്ധേയമായി.

അതിനിടെ തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 1.686 കോടി വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍എന്നിന് 12.89 കോടി വോട്ടുകള്‍ ലഭിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാകിസ്താനില്‍ നടന്ന സംഭവവികാസങ്ങളില്‍ യുഎസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സംഘടന ഇലക്ഷന്‍ കമ്മിഷനെ അഭിനന്ദിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.