സ്വന്തം ലേഖകന്‍: ഉച്ചകോടിക്കെത്തിയ കുവൈറ്റ് നയന്ത്ര പ്രതിനിധിയുടെ പേഴ്സ് അടിച്ചു മാറ്റിയ പാക് ഉദ്യോഗസ്ഥനെ സിസിടിവി ചതിച്ചു; വീഡിയോയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നടപടി. ഇസ്ലാമാബാദില് നിക്ഷേപക പദ്ധതികളെക്കുറിച്ച് ആലോചനകള്ക്കായെത്തിയ കുവൈറ്റ് സംഘത്തിന്റെ പേഴ്സാണ് ഗ്രേഡ് 20 തലത്തിലുള്ള ഉദ്യോഗസ്ഥന് അടിച്ചു മാറ്റിയത്.
മോഷണം ധനമന്ത്രാലയത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെ സംഭവം വിവാദമായി. കൂടാതെ പാക് പ്രതിനിധി സംഘം നാണംകെടുകയും ചെയ്തു. ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെക്രട്ടറി സരാര്‍ ഹൈദര്‍ ഖാന് ആണ് പേഴ്സ് മോഷ്ടിച്ചത്. മേശപ്പുറത്ത് മറന്നിട്ട പേഴ്സ് ഇദ്ദേഹം സ്വന്തംപോക്കറ്റിലേക്ക് തിരുകുകയായിരുന്നു.
പേഴ്സ് നഷ്ടപ്പെട്ടതായി കുവൈറ്റ് പ്രതിനിധി സംഘം പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്താകുന്നത്. പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ പേഴ്സ് തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷ്ടാവിനെ കൈയോടെ പിടികൂടുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല