സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്,’ വൈറലായി തമിഴ്‌നാട്ടില്‍ നിന്നൊരു മ്യൂസിക് വീഡിയോ. ശബരിമല യുവതി പ്രവേശനത്തെ ആസ്പദമാക്കിയുള്ള മ്യൂസിക് വീഡിയോ നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വച്ച് പാട്ട് പാടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം തന്നെ വൈറലായി.
തമിഴിലാണ് പാട്ടിന്റെ വരികള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ കാണുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് അയിത്തം കല്‍പിക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. ‘അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്,’ എന്നിങ്ങനെ ശക്തമായ ചോദ്യങ്ങളാണ് യുവതികള്‍ ചോദിക്കുന്നത്.
എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീകള്‍ വേണം, പക്ഷേ അമ്പലത്തിലെത്തുമ്പോള്‍ മാത്രം അവര്‍ അയിത്തമുള്ളവരാകുന്നുവെന്നും, മേല്‍ വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാര്‍ത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങള്‍ പറയുന്നതെന്നും ഇവര്‍ പാട്ടിലൂടെ ചോദിക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ‘വിനവ്’ എന്ന യൂട്യൂബ് ചാനലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. സമകാലിക വിഷയങ്ങളില്‍ കലയിലൂടെ രാഷ്ട്രീയമായ ഇടപെടല്‍ നടത്തുന്ന ‘പീപ്പിള്‍സ് ആര്‍ട്ട് ആന്റ് ലിറ്റററി അസോസിയേഷന്‍’ എന്ന സംഘടനയുടേതാണ് ‘വിനവ്’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല