സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്.
മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് അലയന്‍സിന്റെ അറ്റ്‌ലസ് 5 റോക്കറ്റില്‍ വിക്ഷേപിച്ച ‘ലാന്‍ഡര്‍’ വിഭാഗത്തിലുള്ള ദൗത്യം 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് ഉപരിതലത്തിലിറങ്ങിയത്. 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം.
ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചു മീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ ശേഷിയുള്ള ജര്‍മന്‍ നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല