സ്വന്തം ലേഖകന്‍: ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക.
മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന പാലം അഞ്ചു കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്(4.94 കിലോമീറ്റര്‍). ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലത്തിന് 32 മീറ്ററാണ് ഉയരം
പാലം തുറക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്ററിലേറെയായി ചുരുങ്ങും. ഇതുവഴി ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള അരുണാചലിലേക്ക് അതിവേഗം സൈന്യത്തെ എത്തിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല