സ്വന്തം ലേഖകന്‍: കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. 2003 ല്‍ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ 230 അംഗ സഭയില്‍ 38 സീറ്റിലേക്ക് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഒതുങ്ങി. മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചു.
അന്ന് ദുര്‍ഗ ലാല്‍ കിരാഡ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒരു പ്രതിജ്ഞയെടുത്തു. ഇനി കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ ഷൂ ധരിക്കില്ല എന്നായിരുന്നു അത്. പ്രതിജ്ഞയില്‍ ഉറച്ചുനിന്ന കിരാഡിന് 15 വര്‍ഷമാണ് ഷൂ ധരിക്കാന്‍ കാത്തിരിക്കേണ്ടി വന്നത്. അങ്ങനെ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയില്‍ കിരാഡ് എത്തി കാലങ്ങള്‍ക്ക് ശേഷം ഷൂ ധരിക്കുകയും ചെയ്തു.
പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും സാക്ഷിയാകാന്‍ എത്തുകയും ചെയ്തു. കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് ബി സല്യൂട്ട് എന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല