1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2018

സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം കര്‍ശനമാക്കും; 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ. ഇതിനായുള്ള നിയമഭേദഗതിക്ക് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികചൂഷണത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കുന്ന രീതിയില്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 2012ലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടില്‍(പോക്‌സോ ആക്ട്) മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 7 വകുപ്പുകളിലാണ് ഭേദഗതി. ലൈംഗിക പീഡനത്തിന്റെ നിര്‍വചനം കൂടുതല്‍ കൃത്യവും വ്യാപ്തിയുള്ളതുമാക്കും. ഇരകളാകുന്നത് 18 വയസിന് താഴെയുള്ളവരെങ്കില്‍ പോക്‌സോ നിയമം നിര്‍ബന്ധമായും ബാധകം. കുട്ടികളുടെ പുനരധിവാസം, കൗണ്‍സിലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളുണ്ടാകും.

പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷസാഹചര്യങ്ങളും ചൂഷണം ചെയ്ത് നടക്കുന്ന പീ!!ഡനങ്ങള്‍ തടയാനും പ്രത്യേക വ്യവസ്ഥകളുണ്ടാകും. കുട്ടികളുടെ അശ്ലീല വിഡിയോ ചിത്രീകരിക്കുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നിവയും കടുത്ത കുറ്റം. പ്രായത്തില്‍ കവിഞ്ഞ ലൈംഗിക വളര്‍ച്ചയുണ്ടാകാന്‍ ഹോര്‍മോണുകളോ, രാസപദാര്‍ഥങ്ങളോ നല്‍കുന്നതിനും കര്‍ശനശിക്ഷ നല്‍കുന്ന വകുപ്പുകളും ദേഭഗതിയില്‍ ഉള്‍പ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.