സ്വന്തം ലേഖകന്‍: മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി. കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം സംശയാസ്പദമായ രീതിയില്‍ 19 ബാഗുകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് തീരം വിട്ട ബോട്ടുകള്‍ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാട്ടുകാരാണ് ശനിയാഴ്ച രാവിലെ മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടി കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹി ,കൊച്ചി വിമാന ടിക്കറ്റുകള്‍ കുട്ടികളുടെ കളി കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി.
ആദ്യം വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാഗുകള്‍ ഉപേക്ഷിച്ച് ബോട്ടു മാര്‍ഗം ചിലര്‍ പോയതായി സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല