സ്വന്തം ലേഖകന്‍: സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച പ്രഫസറെ സര്‍വകലാശാല പുറത്താക്കി; ജാദവ്പുര്‍ സര്‍വകലാശാലയുടെ നടപടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്. വിവാദ പ്രസ്താവന നടത്തിയ പ്രഫസര്‍ കനക് സര്‍ക്കാരിനെയാണ് സര്‍വകലാശാല പുറത്താക്കിയത്. സര്‍വകലാശാല ഇന്റര്‍നാണല്‍ റിലേഷന്‍സ് വിഭാഗം അധ്യാപകവിദ്യാര്‍ഥി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കനക് സര്‍ക്കാരിന്റെ നടപടി സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വൈസ് ചാന്‍സിലര്‍ സുരഞ്ജന്‍ ദാസ് പറഞ്ഞു. പ്രഫസര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വകലാശാലയിലെ ഇന്റര്‍നാണല്‍ റിലേഷന്‍സ് വിഭാഗം അധ്യാപകനായിരുന്നു കനക് സര്‍ക്കാര്‍. ഫേസ്ബുക്കിലാണ് കനക് സര്‍ക്കാര്‍ വിവാദ നിരീക്ഷണം നടത്തിയത്.
എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ കുറിപ്പാണ് വിവാദമായത്. സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങുമോ കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന് വിഡ്ഢിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം വിവാദമായതോടെ കനക് സര്‍ക്കാര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
‘ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്കാരവും എല്ലാം ചേര്‍ന്നിരിക്കും,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല