സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! ടര്ബന് ചലഞ്ചിലൂടെ പ്രശ്സ്തനായ റൂബന്‍ സിങ് 6 റോള്‍സ് റോയ്സ് കാറുകള്‍ ഒരുമിച്ച് വാങ്ങി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ മിന്നുംതാരം. ആറ് റോള്‍സ് റോയ്സ് കാറുകള്‍ ഒരുമിച്ച് സ്വന്തമാക്കിയാണ് റൂബന്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.മൂന്നു റോള്‍സ് റോയ്സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്‍ സ്വന്തം വാഹന ശേഖരത്തില്‍ ചേര്‍ത്തത്.
രത്ന ശേഖരം എന്നു പേരിട്ടിരിക്കുന്ന പുതിയ കാറുകള്‍ റൂബി, എമറാള്‍ഡ്, സാഫ്രോണ്‍ നിറങ്ങളിലാണ്. റോള്‍സ് റോയ്സ് കാറുകളുടെ ആരാധകനായ റൂബന്‍ സിങ്ങിന്റെ ഗ്യാരേജില്‍ 20 റോള്‍സ് റോയ്സ് കാറുകളുണ്ട്. ഏകദേശം 2.5 ലക്ഷം യൂറോയാണ് റോള്‍സ് റോയ്സ് കള്ളിനാന്റെ യൂറോപ്പിലെ വില. റോള്‍സ് റോയ്സിന്റെ നിരയിലെ ഏറ്റവും വില കൂടിയ കാറായ ഫാന്റത്തിന്റെ യുകെയിലെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.
ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ മേധാവിയാണ് റൂബന്‍ സിങ്. ഒരു വര്‍ഷം മുന്‍പ് ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേര്‍ന്ന റോള്‍സ് റോയ്സ് കാറുകളില്‍ ഓഫീസിലെത്തിയാണ് റൂബന്‍ ടര്ബന് ചലഞ്ച്. തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരോടുള്ള വെല്ലിവിളിയായിരുന്നു ടര്ബന് ചലഞ്ച്.
റോള്‍സ് റോയ്സ് കാറുകള്‍ തന്റെ തലപ്പാവിന്റെ നിറത്തിലാക്കി മാറ്റിയാണ് വെല്ലുവിളി നടത്തിയത്. റോള്‍സ് റോയ്സ് കൂടാതെ പോര്‍ഷെ 918 സ്പൈഡര്‍, ബുഗാട്ടി വെയ്റോണ്‍, പഗാനി, ലംബോര്‍ഗിനി ഹുറാകാന്, ഫെരാരി എഫ് 12 തുടങ്ങി ആഡംബര, സൂപ്പര്‍കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. നേരത്തെ തലപ്പാവിനെ ബാന്‍ഡേജ് എന്ന് കളിയാക്കിയ ബ്രിട്ടീഷുകാരനോടുള്ള പ്രതികാരമായി തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്സ് കാറ് വാങ്ങിയും റൂബന്‍ സിങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല