1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2019

സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ കാരണം പ്രസവിക്കാത്ത സ്ത്രീകള്‍! ജപ്പാന്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോയ്ക്കുനേരെ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക സുരക്ഷാച്ചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്.

എന്നാല്‍, യഥാര്‍ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. തന്റെ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ലോകത്ത് അധിവേഗം ജനസംഖ്യ കുറയുന്ന രാജ്യമാണ് ജപ്പാന്‍. ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സില്‍ കൂടുതലുള്ളവരാണ്. 1970 മുതലാണ് ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ തുടങ്ങിയത്. 2017ല്‍ രാജ്യത്തെ മരണനിരക്കിലും കുറവായിരുന്നു ജനനനിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.