1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2019

സ്വന്തം ലേഖകന്‍: പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു. ജര്‍മന്‍കാരായ ബിഎംഡബ്ല്യു ഗ്രൂപ്പും ഇത്തരം കാറുകളുടെ പരീക്ഷണത്തിലാണ്. ഡ്രൈവിങ്ങിന്റെ ഭാവി എന്ന ആശയത്തില്‍ സ്വയം നിയന്ത്രിത കാറിന്റെ രസകരമായ ഒരു പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി.

ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ. ഒറ്റപ്പെട്ട റോഡിലൂടെ നീങ്ങുന്ന ബിഎംഡബ്ല്യു കാറിന് മുന്നിലേക്ക് പെട്ടെന്നൊരു പ്രേതം വരുകയും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് പരസ്യത്തിലുള്ളത്. ഓട്ടോണമസായതിനാല്‍ കാറിന് തൊട്ടുമുന്നില്‍ പ്രേതം എത്തിയപ്പോള്‍ സെന്‍സര്‍ വഴി തിരിച്ചറിഞ്ഞ കാര്‍ സ്വയം ബ്രേക്കിട്ട് നിര്‍ത്തുന്നു.

കാറിനടുത്തേക്ക് നടന്നുനീങ്ങുന്ന പ്രേതം ഡോര്‍ വലിച്ചുതുറക്കുന്നത് വരെ ഭീതിജനകമായ സാഹചര്യം. എന്നാല്‍ ഡ്രൈവിങ്ങ് സീറ്റില്‍ ആളെ കാണാതായതോടെ പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് ഓടുകയാണ്. ബിഎംഡബ്ല്യു ഓട്ടോണമസ് കാറില്‍ പേടിക്കാനൊന്നുമില്ലെന്നും പരസ്യത്തില്‍ കമ്പനി പറഞ്ഞുവയ്ക്കുന്നു.

ഓട്ടോണമസ് കാറിന്റെ കണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും പ്രൊഡക്ഷന്‍ സ്‌പെക്ക് ഇതുവരെ ബിഎംഡബ്ല്യു യാഥാര്‍ഥ്യമാക്കിയിട്ടില്ല. കമ്പനിയുടെ ഓട്ടോണമസ് ഡ്രൈവിങ് ക്യാമ്പസില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുകയാണ്. ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബിഎംഡബ്ല്യുവിന്റെ ആദ്യ ഡ്രൈവറില്ലാ കാര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

https://www.facebook.com/BMWGroup/videos/391332278112727/?t=0

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.