സ്വന്തം ലേഖകന്‍: പാമ്പിനെ കണ്ടാല്‍ മുട്ടിടിക്കും; പക്ഷേ പാവം കോള കാനില്‍ കുടുങ്ങിയാല്‍ രക്ഷിക്കാതിരിക്കുന്നത് എങ്ങനെ? സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. എന്നാല്‍ അപകടാവസ്ഥയിലായ പാമ്പിനെ രക്ഷപ്പെടുത്തി റോസ ഫോണ്ട് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ താരമാണ്. റോസ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഫോറിഡ സ്വദേശിയായ റോസ വ്യാഴാഴ്ച വൈകുന്നേരം ബ്രൂക്‌സ് വില്ലയിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ ബിയര്‍ ക്യാനില്‍ തല കുടുങ്ങിപ്പോയ നിലയില്‍ പാമ്പിനെ കണ്ടത്. ആരോ ഉപേക്ഷിച്ച ക്യാനിനുള്ളില്‍ അറിയാതെ തലയിട്ട് കുടുങ്ങിപ്പോയതായിരുന്നു പാമ്പ്.
കാര്‍ നിര്‍ത്തി അടുത്തെത്തിയപ്പോഴാണ് പാമ്പ് ചത്തിട്ടില്ലെന്ന് റോസയ്ക്ക് മനസിലായത്. പാമ്പുകളെ അത്ര പഥ്യമല്ലാത്ത റോസ ഒരു വടിയുടെ സഹായത്തോടെ അതിന്റെ തല ക്യാനില്‍ നിന്ന് പുറത്തെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. ഇത് റോസ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
റോസയ്‌ക്കൊപ്പം രണ്ട് നായ്ക്കുട്ടികളും ഉണ്ടായിരുന്നു. പാമ്പിനെ കണ്ട് ആദ്യം അടുത്തെത്തിയെങ്കിലും നായ്ക്കുട്ടികളെ റോസ അവിടന്ന് മാറ്റി. കുറച്ച് സമയത്തിന് ശേഷമാണ് റോസയ്ക്ക് പാമ്പിനെ ക്യാനില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞതെന്ന് വീഡിയോയില്‍ കാണാം. മൃഗസ്‌നേഹിയായ റോസയ്ക്ക് പാമ്പുകളോടുള്ള ഭയവും വെറുപ്പും എത്രത്തോളമാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തായാലും അവസാനം പാമ്പ് രക്ഷപ്പെട്ടു.
https://www.facebook.com/rosafond/videos/2119725908113031/?t=1
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല