1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

സ്വന്തം ലേഖകന്‍: അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍. തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമര്‍ശിക്കാതെ ശ്രീധന്യ മറുപടി നല്‍കുന്നത്.

കുരങ്ങില്‍ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങള്‍ ഇപ്പൊ ഹോമോസാപ്പിയന്‍സ് ആയി കഴിഞ്ഞു. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ താങ്കള്‍ ആ പ്രിമിറ്റിവ് സ്റ്റേജില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത് എന്നറിഞ്ഞതില്‍ പുച്ഛം തോന്നുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ട വീട്ടുകാര്‍, അമ്മ, അച്ഛന്‍, ചേച്ചി, അനിയന്‍, കൂടാതെ മറ്റു ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങി എല്ലാവര്‍ക്കും സ്‌നേഹം നല്‍കുന്നുവെന്നും ആദിവാസികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു എന്നും പോസ്റ്റില്‍ പയുന്നു. നിങ്ങള്‍ സത്യമായ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍ നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. സിവില്‍ സര്‍വീസ് എല്ലാവിധത്തിലും സുരക്ഷിതനായ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നും തനിക്ക് തെളിയിക്കണമായിരുന്നു. അതെല്ലാം താന്‍ തെളിയിച്ചിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

റാങ്ക് നേട്ടത്തെത്തുടര്‍ന്ന് അഭിനന്ദിച്ച ഗവര്‍ണര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമല്‍ഹാസന്‍, മുഖ്യമന്ത്രി, എ.കെ ബാലന്‍, രമേശ് ചെന്നിത്തല, എം.വി ജയരാജന്‍, പി.കെ ശ്രീമതി, കെ.കെ ഷൈലജ, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ശ്രീധന്യ നന്ദി രേഖപ്പെടുത്തി. ആദിവാസികുറിച്യ വിഭാഗത്തിലെ ആദ്യ ഐ.എ.എസുകാരി!യാവാന്‍ ഒരുങ്ങുകയാണ് 410 റാങ്ക് നേടിയ ഈ മിടുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.