സ്വന്തം ലേഖകന്‍: മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അല്പം വ്യത്യസ്തമാകുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.
ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയണം. അതിനായി സുഹൃത്തുക്കളുടെ അടുത്ത് നിന്ന് സര്‍വധൈര്യവും സംഭരിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപിക്കുന്നു. മുട്ടില്‍ നിന്ന് സിനിമാ സ്‌റ്റൈലില്‍ പെണ്‍കുട്ടിയോട് പ്രണയം തുറന്ന് പറഞ്ഞു, പിന്നെയാണ് കഥയില്‍ ട്വിസ്റ്റ്. പെണ്‍കുട്ടിയുടെ കൈ പിടിച്ച് നോക്കുന്ന യുവാവ്, പെട്ടെന്ന് തന്നെ ബന്ധം വേണ്ടെന്നു പറയുകയാണ്.
കാരണം തിരക്കിയ പെണ്‍കുട്ടിക്ക് യുവാവ് മറുപടിയും നല്‍കുന്നുണ്ട്. പെണ്‍കുട്ടിയുടെ വിരലില്‍ വോട്ട് ചെയ്ത മഷിപ്പാട് കാണുന്നില്ല. വോട്ട് രേഖപ്പെടുത്താത്ത പെണ്‍കുട്ടിയോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന് പറയുകയാണ് യുവാവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയാണ് വീഡിയോയിലൂടെ ഒരു കൂട്ടം യുവാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല