സ്വന്തം ലേഖകന്‍: അവസാനമാസ പരിശോധനയ്ക്ക് ആശുപത്രിയിലേയ്ക്ക് പോകും വഴി യുവതി കാറില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി. യു.കെയിലെ നോവാഡയിലാണ് റൂഡി നാപര്‍ എന്ന യുവതി ആശുപത്രിയില്‍ പോകും വഴി കാറില്‍ വച്ച് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പതിവു പരിശോധനയ്ക്ക് പോകും പോലെ തന്നെയാണ് റൂഡിയും ഭര്‍ത്താവ് ആന്റൊണി അഡിസണും അവസാനമാസ പരിശോധനകള്‍ക്കായി ആശുപത്രില്‍ പോയത്.
പത്തുവയസുകാരന്‍ മൂത്ത മകനും രണ്ട് ഇളയകുട്ടികളും കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നു. പെട്ടന്നായിരുന്നു റൂഡിക്ക് പ്രസവവേദന അനുഭവപ്പെട്ടതും നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതും. പ്രസവിക്കും മുമ്പ് റൂഡി കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അമ്മ കുഞ്ഞനിയത്തിക്ക് ജന്മം നല്‍കുമ്പോള്‍ പിന്‍സിറ്റിലിരുന്ന മക്കള്‍ മൂന്നു പേരും ഭയന്നു കരയുകയായിരുന്നു.
എന്നാല്‍ 10 വയസുകാരന്‍ മൂത്തമകന് അമ്മയുടെ പ്രസവ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള ചുമതല ലഭിച്ചു. പ്രസവശേഷം റൂഡിയുടെ ഭര്‍ത്താവ് ആന്റണി ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ കാറിലെ പ്രസവം വൈറലായി. 90 ലക്ഷം ആളുകളാണ് ദൃശ്യങ്ങള്‍ കണ്ടത്. ആന്റൊണി വാഹനം ഓടിക്കുന്നതു കൊണ്ട് തന്നെ റൂഡിക്ക് തനിയെ കുഞ്ഞിനെ പുറത്തേടുക്കേണ്ടി വന്നു. എന്നാല്‍ ജനിച്ച ഉടനെ കുഞ്ഞ് കരയാതിരുന്നത് വലിയ ആശങ്കയുണ്ടാക്കി.
കരയാനായി കുഞ്ഞിന്റെ നെഞ്ചില്‍ വിരലമര്‍ത്തി എങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ കണ്ണു തുറന്നു. ഇത് റൂഡിയുടെ ആശങ്ക കുറച്ചു. നിശബ്ദതയും ആശങ്കയും ഇടകലര്‍ന്ന നിമിഷങ്ങള്‍ക്ക് ശേഷം റൂഡി മൂന്നു മക്കളോടായി പറഞ്ഞു നമുക്ക് ഒരു സുന്ദരിക്കുട്ടിയെ കിട്ടിരിക്കുന്നു എന്ന്.
കഴിഞ്ഞു പോയത് അങ്ങേയറ്റം ഉദ്യോഗജനകമായ അനുഭവമായിരുന്നു. ജീവിതത്തില്‍ മുമ്പ് ഇങ്ങനെ ഒന്ന് അനുഭവിച്ചിട്ടില്ല. ഈ അനുഭവങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ലെന്നും റൂഡി പറഞ്ഞു. അത് ഒരു മനോഹരമായ സ്വപ്‌നം എന്നായിരുന്നു ആന്റൊണിയോ പറഞ്ഞത്. എന്തായാലും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല