സ്വന്തം ലേഖകൻ: ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് സൗദി വിടാൻ അവസരമെന്ന വാര്‍ത്ത ഇന്ത്യന്‍ എംബസി നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വർത്തയാണ് പ്രചരിച്ചതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി ക്ഷേമകാര്യ വിഭാഗം കോൺസുലർ ദേശ് ബന്ധു ഭാട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംബസി ഇത്തരത്തിൽ യാതൊരുവിധ പ്രതികരണമോ വാർത്താ കുറിപ്പോ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങാന്‍ ഞായറാഴ്ച്ച മുതൽ യാത്രാ രേഖകൾ നൽകിത്തുടങ്ങുമെന്നായിരുന്നു പ്രചരിച്ച വാർത്ത. തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായതും ഹറൂബിൽ അകപ്പെട്ടതുമായ ഇന്ത്യക്കാർക്ക് നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചതായാണ് വാർത്ത പ്രചരിച്ചത്.
ഹൗസ് ഡ്രൈവർ വിസയിലുള്ളവർക്കും വ്യക്തിഗത വിസയിലുള്ളവർക്കും സ്വദേശത്തേക്കു മടങ്ങാൻ കഴിയുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ഇന്ത്യൻ എംബസി ഇതുവരെ നൽകിയിട്ടില്ലെന്ന് ദേശ് ബന്ധു ഭാട്ടി വ്യക്തമാക്കി. എന്നാൽ വ്യാജ വാർത്തയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല