1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2019

സ്വന്തം ലേഖകൻ: കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ തീരുമാനം. മാത്രമല്ല ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും ഭാരവും വലിപ്പവും വർദ്ധിക്കുന്ന നിലക്ക് വാഹനങ്ങളുടെ അടിസ്ഥാന സജ്ജീകരണങ്ങളിൽ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്. എന്നാൽ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകൾ ഉടമകൾ ട്രാഫിക് വിഭാഗത്തിന് സമർപ്പിക്കാം.

വരുത്താൻ ഉദ്ദേശിക്കകുന്ന മാറ്റങ്ങൾ ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. മാറ്റം വരുത്തിയ വാഹനങ്ങൾ സാധാരണ നടത്തുന്ന വാഹന പരിശോധനയിൽ പാസാകണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവർമാരിൽ നിന്നുള്ള നിയമ ലംഘനങ്ങൾ കുത്തനെ ഉയരുന്നതിലാണ് സൌദി ഭരണകൂടം വാഹന ചട്ടങ്ങൾ കർശനമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.