
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മര്‍കസില്‍ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണം, നോര്‍ത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്‌ലിമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്‌ലിമിന് മറ്റൊന്ന്, ഹിന്ദുവിന് ഒരു ഭാഷ മുസ്‌ലിമിന് മറ്റൊരു ഭാഷ. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. അദ്ദേഹം പറഞ്ഞു.
പ്രസിദ്ധ ഫാരിസി കവി മസലവി റൂം മതത്തിന്റെ അടിസ്ഥാന താല്‍പ്പര്യം വ്യക്തമാക്കുന്നമത് ശ്രദ്ധിക്കു. ആളുകളെ തമ്മില്‍ ഒരുമിപ്പിക്കാനാണ് മതം ഉദ്ദേശിക്കുന്നത് വേര്‍പ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വത്തോട് അനുകൂല നിലപാട് പുലര്‍ത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ സപ്തംബറിലാണ് കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അദ്ദേഹം ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് 1977-ല്‍ 26 മത്തെ വയസില്‍ അദ്ദേഹം യു.പി നിയമസഭയിലെത്തി. അന്ന് അദ്ദേഹത്തിന്റെ പ്രായം 26 വയസായിരുന്നു. പിന്നീട് 1980-ല്‍ ആരിഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ല്‍ കാണ്‍പൂരില്‍നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്സഭയിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല