1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2019

സ്വന്തം ലേഖകൻ: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരെയും മാറ്റും. തീരുമാനം നാളെ കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ചാണ് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യോഗം ചേര്‍ന്നത്.

നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. മേയറെ മാറ്റേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് നിലപാടെടുത്തിരുന്നു. കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടരുമെന്നും ബലാല്‍സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്തെന്ന് അറിയില്ല. അത് ഏറെക്കുറെ ഫോട്ടോ എടുക്കല്‍ ചടങ്ങായിരുന്നുവെന്നും സൗമിനി അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ നിശിതവിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണു മാറ്റത്തിനുവേണ്ടി ഡിസിസി തീരുമാനമെടുത്തത്. തിരുവനന്തപുരത്തുള്ള, എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടൻ തന്നെ കെപിസിസി പ്രസിഡന്റിനെ കാണുമെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.