1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2019

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കുമാണ് ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക.

പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും.

ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റർ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും ഹെലികോപ്റ്റർ നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.