1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2020

സ്വന്തം ലേഖകൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും പരസ്പര ധാരണയിലും ഊന്നിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വളരുകയാണെന്നുമാണ് മോദി പറഞ്ഞത്.

പരസ്പര താല്പര്യമുള്ള എല്ലാ മേഖലകളിലും തുടര്‍ന്നും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ട്രംപും സംതൃപ്തിയറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങളും മോദി എടുത്തു പറഞ്ഞു.

അതേസമയം, ഡൊണാള്‍ഡ്ട്രംപിനെതിരെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രംഗത്തു വന്നിരുന്നു. അമേരിക്ക ഇറാനിലെ 52 തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും ഖാസിം സുലൈമാനിയുടെ മരണത്തില്‍ പ്രതികാര നടപടിയുമായി ഇറാന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇവിടെ ധ്രുതഗതിയില്‍ അക്രമം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.