
സ്വന്തം ലേഖകൻ: ഭീതി പടര്‍ത്തി കോവിഡ് 19 ലോകമാകെ പടരുമ്പോള്‍ ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് യുനീസെഫ്(UNICEF). വൃത്തിയായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ ആണ് യുനീസെഫ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വിയ്റ്റനാമീസ് ഡാന്‍സറായ ക്വാങ് ഡങിന്റെ ‘ഹാന്‍ഡ് വാഷിംഗ് ഡാന്‍സാ’ണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
“വിയറ്റ്നാമീസ് കലാകാരനായ ക്വാങ് ഡങിന്റെ ഈ കൈകഴുകൽ നൃത്തം ഞങ്ങൾ ഇഷ്ടപ്പെടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് കൊറോണ വൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ്,” യൂനിസെഫ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ വളരെ വേഗത്തില്‍ തന്നെ വൈറലാവുകയും ചെയ്തു. “ഞാൻ ഈ വീഡിയോ ഇഷ്ടപ്പെടുന്നു. വൈറസിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത് നല്ലതാണ്. പങ്കിട്ടതിന് നന്ദി!” ഒരാള്‍ ട്വീറ്റ് ചെയ്തു.
കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത് 3249 പേരാണ്. ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 94,750 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,621 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല