1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 യൂറോപ്പിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയെയാണ്. ഏപ്രില്‍ 6 വരെ ഇവിടെ മരിച്ചത് 15,887 പേരാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ പരം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുളള ഒരു ഗ്രാമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ബിബിസി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം ഇറങ്ങി അടച്ചുപൂട്ടിയ ഒരു ഗ്രാമത്തെ കുറിച്ചാണ് വാർത്ത. ഇറ്റലിയിലെ ഒരു ചെറു ഗ്രാമമായ നെരോലയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് നെരോല ഗ്രാമത്തില്‍ ആദ്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊടുന്നനെ അത് 77 പേരിലേക്ക് എത്തി. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ നെരോലയെ സര്‍ക്കാര്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു.

വളരെ പെട്ടെന്നും അപ്രതീക്ഷിതവും ആയിരുന്നു റെഡ് സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള തീരുമാനം. ഗ്രാമം അടച്ചുപൂട്ടിയത് സൈന്യം നേരിട്ടിറങ്ങിയട്ടായിരുന്നു എന്നതും ഏവരേയും അമ്പരപ്പിച്ചു. ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് ആണ് നെരോല ഗ്രാമവാസികള്‍. മരുന്നായാലും ഭക്ഷണം ആയാലും സൈന്യം തന്നെ അതെല്ലാം വീട്ടിലെത്തിക്കും.

നെരോല ഗ്രാമം ഒരു മനുഷ്യ ലബോറട്ടറി ആണോ എന്ന ചോദ്യമാണ് ബിബിസി തന്നെ ഉന്നയിക്കുന്നത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച പഠനങ്ങളാണ് ഇവിടത്തെ മനുഷ്യരെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്.

നെരോലയിലെ ഒരു കെയര്‍ ഹോമില്‍ ആയിരുന്നു രോഗവ്യാപനത്തിന്റെ തുടക്കം. ഇത് പിന്നീടങ്ങോട്ട് പടര്‍ന്നുപിടിക്കുകയായിരുന്നു. 1,800 ല്‍പരം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശത്ത് 77 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇതില്‍ തന്നെ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ചെറിയൊരു ജനസഞ്ചയത്തിനുളളില്‍ ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. അത് തന്നെയാണ് പെട്ടെന്നുള്ള ലോക്ക് ഡൗണിലേക്ക് നയിച്ചതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.