
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു.
മെഹുല്‍ ചോക്സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുംബൈ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ വായ്പ എഴുതി തള്ളിയിരിക്കുകയാണ്.
വജ്രവ്യാപാരിയായ മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇതിന് മറുപടി നല്‍കിയത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനമായ സാകേത് ഗോഖലെ 50 പേരുടെ വായ്പയെക്കുറിച്ച് അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു.
ഫെബ്രുവരി 16 ന് അവസാനത്തെ ബഡ്ജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അനുരാഗ് ഠാക്കൂറും ഇതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. തുടർന്നാണ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷയുമായി മുന്നോട്ട് പോകുന്നത്.
2019 സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടക്കാത്ത അമ്പത് പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയതെന്നും ആര്‍ബിഐയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.
മെഹുല്‍ ചോക്സിയുടെ ഗീതാജ്ഞലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം. പട്ടികയില്‍ രണ്ടാമതുള്ള ആര്‍ഇഐ ആഗ്രോ ലിമിറ്റഡിന് 4314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ത്സുത്സുന്‍വാലയും സജ്ഞയ് ത്സുത്സുന്‍വാലയും ഒരു വര്‍ഷമമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നിരീക്ഷണത്തിലാണ്. വിന്‍സം ഡയമണ്ട്സ് ആന്റ് ജ്വല്ലറിക്ക് 4076 കോടി രൂപയാണ് കടം. ഈ കേസ് സിബിഐ അന്വേഷിക്കുകയാണ്.
ഇത് കൂടാതെ പഞ്ചാബിലെ ക്യൂഡോസ് കെമി 2326 കോടി രൂപ, ബാബ രാം ദേവ് ആന്റ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2212 കോടി രൂപ, ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2012 കോടിരൂപ തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടായിരം കോടി രൂപക്ക് മുകളില്‍ കുടിശിക വരുത്തിയത്.
ഇത് കൂടാതെ പഞ്ചാബിലെ ക്യൂഡോസ് കെമി 2326 കോടി രൂപ, ബാബ രാം ദേവ് ആന്റ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2212 കോടി രൂപ, ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2012 കോടിരൂപ തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടായിരം കോടി രൂപക്ക് മുകളില്‍ കുടിശിക വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല