1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രവാസികൾ തിരികെ മടങ്ങാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയിൽ നിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ട് ശമ്പളം പോലുമില്ലാതെ മാസങ്ങളായി ​​ഗൾഫിൽ തുടരേണ്ടി വന്നവർ വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും അതിനാൽ നാട്ടിലെത്തിയാൽ ക്വാറന്റെെൻ ചെയ്യുന്നതിനുള്ള ചെലവിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.

പ്രവാസികളുടേതായി നിരവധി ഫണ്ടുകൾ സർക്കാരിന്റെ കെെവശമുണ്ട് ഇത് ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും ഉപയോ​ഗിക്കണമെന്നാണ് പ്രവാസികൾ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

ഭക്ഷണത്തിനു പോലും വകയില്ലാതെ ക്യാമ്പുകളിലും മറ്റും ജീവിച്ചവരടക്കമാണ് മടങ്ങിവരാനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റിനു പണമില്ലെന്ന കാരണത്താല്‍ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് തൊഴിലാളികളടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് നിലവിൽ ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപ ചെലവ് വരും.

യു.എസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ലണ്ടനില്‍നിന്ന് 50,000 രൂപ നല്‍കണം. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് എത്താന്‍ 12,000 രൂപയും ഈടാക്കും. എയര്‍ ഇന്ത്യ മാത്രമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് അര്‍ഹതപ്പെട്ടവര്‍ക്കെങ്കിലും ടിക്കറ്റ് സൗജന്യമാക്കണമെന്നാണ് ദുരിതത്തിലായ തൊഴിലാളികൾ അടക്കമുള്ളവരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.