1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2020

സ്വന്തം ലേഖകൻ: കോവിഡ്–19 വ്യാപനത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സഈദ് പറഞ്ഞു. മേയ് 8 വെള്ളിയാഴ്ചയാണ്‌ ആദ്യ വിമാനം പുറപ്പെടുക. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഈ വിമാനത്തിൽ 200 പേർ ഉൾക്കൊള്ളും. നേരത്തെ വ്യാഴാഴ്ചയാണ്‌ ആദ്യ സർവീസ് എന്നാണ്‌ അറിയിച്ചിരുന്നത്. ഇതു കൂടാതെ നവംബർ 10 ന്‌ റിയാദിൽ നിന്ന് ഡൽഹിയിലേക്കും നവംബർ 12 ന്‌ ദമാമിൽ നിന്ന് കൊച്ചിയിലേക്കും, 13ന് ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കും വിമാനം ഷെഡ്യുൾ ചെയ്തിട്ടുണ്ട്.

ആദ്യ ഘട്ടത്തിലെ അവസാന വിമാനം ജിദ്ദയിൽ നിന്ന് കൊച്ചിലേക്ക് 14 നാണ് പറക്കുക അഞ്ചു വിമാനങ്ങളിലായി 1000 പേരെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെത്തിക്കാനാകും. യാത്രാ ചെലവും കോറന്റൈനു ആവശ്യമായ ബാധ്യതകളും സ്വയം വഹിക്കണമെന്നും ക്ഷേമ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും അംബസഡർ പറഞ്ഞു. റിയാദ്, ദമാം, ജിദ്ദ നഗരങ്ങളിൽ നിന്നാണ്‌ നിലവിൽ വിമാനം ഏർപ്പാട് ചെയ്തിട്ടുള്ളത് എന്നതിനാൽ വിമാനത്താളവളത്തിലേക്കു യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ എത്തണം. യാത്രക്കാരുടെ ഉള്ള സഹായിക്ക് നിലവിൽ അവസരം ലഭിക്കില്ല. യാത്രക്കാരുടെ മുൻഗണനാ പട്ടിക എംബസിയും കോൺസുലേറ്റും ചെർന്ന് തയാറാക്കിയിട്ടുണ്ട്. നേരത്തെ വിവര ശേഖരണത്തിന്റെ ഭാഗമായ ലഭിച്ച റജിസ്ട്രേഷൻ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇത് അന്തിമമാക്കിയതെന്ന് എംബസി അധികൃതർ പറഞ്ഞു.

‌60000 ഇന്ത്യക്കാർ മടങ്ങിപ്പോകൽ ആവശ്യം ഉന്നയിച്ച് എംബസി തയാറാക്കിയ സംവിധാനം വഴി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ അപേക്ഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആരോഗ്യപരമായി ഏറ്റവും ആദ്യം നാട്ടിൽ എത്തെണ്ട 1000 പേരെയാണ്‌ ആദ്യ ഘട്ടം പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള സർവീസുകളും, റെജിസ്റ്റർ ചെയ്തവരിൽ ശേഷിക്കുന്നവർക്ക് തിരിച്ച് പോകാനുള്ള മാർഗവും ഇതിന്റെ തുടർച്ചയായി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് എയർലൈൻ ആണ്‌ തീരുമാനമെടുക്കുക. യാത്രക്കരിൽ നിന്ന് നേരിട്ട് നിരക്ക് വാങ്ങുന്നതും എയർലൈൻ ആണെന്ന് അദ്ദേഹം പറഞ്ഞു.

എംബസി നൽകിയ പട്ടിക പ്രകാരം യാത്രയുടെ 48 മണിക്കൂർ മുൻപു യാത്രക്കാർക്ക് എയർലൈനിൽ നിന്നു വിവരം നൽകും. ആരോഗ്യ സുരക്ഷ സംബന്ധിച്ച പരിശോധനയും വിമാനക്കമ്പനിയാണ്‌ നിർവഹിക്കുക എന്നും അദ്ദേഹം പറഞ്ഞു. ബോഡിംഗിനു മുമ്പ് നടത്തേണ്ട പരിശോധന സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും. അംബാസഡർ അറിയിച്ചു. പല സൗദി കമ്പനികളും ഇന്ത്യക്കാരെ കൊണ്ടു പോകുന്നതിന്‌ ചാർട്ടേഡ് വിമാനം ഒരുക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. സർക്കാർ പച്ചക്കൊടി കാണിക്കുന്ന മുറക്ക് അത്തരം ചർച്ചകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാന സമയവും നിരക്കും

മേയ് 8 റിയാദ് -കോഴിക്കോട്, 900 റിയാൽ

മേയ് 10 റിയാദ് -ഡൽഹി, 1023 റിയാൽ

മേയ് 12 ദമാം -കൊച്ചി, 850 റിയാൽ

മേയ് 13 ജിദ്ദ -ഡൽഹി, 1350 റിയാൽ

മേയ് 14 ജിദ്ദ – കൊച്ചി, നിരക്ക് പിന്നീട് അറിയിക്കും.

അതിനിടെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് പോകാൻ തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടികയിൽ ഏതാനും പേർ യാത്ര വേണ്ടെന്നുവച്ചു. നാട്ടിലേക്കു പോയാൽ തിരിച്ചുവരാനാകുമോ എന്ന ഭയമാണു കാരണം. വെയിറ്റിങ് ലിസ്റ്റിലുള്ള ചിലർ യാത്രയ്ക്ക് തയാറെടുത്തിട്ടില്ലെന്നു പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഇതോടെ എംബസിയിൽനിന്ന് പുതിയ പട്ടിക ആവശ്യപ്പെട്ടതായും അതനുസരിച്ച് മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് നൽകിയതായും അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അറിയിച്ചു.

കാത്തിരിപ്പു പട്ടികയിലുള്ളവരോട് വിമാനത്താവളത്തിൽ വരാനും സീറ്റ് ഒഴിവുണ്ടെങ്കിൽ പോകാമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചവർ ടിക്കറ്റിനായി രാവിലെ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ എത്തിയിരുന്നു. പ്രായഭേദമന്യെ 725 ദിർഹമാണ് ഇവരിൽനിന്ന് ഈടാക്കിയത്. അതേസമയം ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിച്ചതറിഞ്ഞ് റജിസ്റ്റർ ചെയ്യാത്തവരും വിവിധ സംസ്ഥാനക്കാരുമായ ഒട്ടേറെപ്പേർ എത്തിയത് പ്രയാസമുണ്ടാക്കി.

ആദ്യവിമാനം കൊച്ചിയിലേക്കാണെന്നും മറ്റിടങ്ങളിലേക്കുള്ള സർവീസിനെക്കുറിച്ചുള്ള അറിയിപ്പ് പിന്നീട് വരുമെന്നു പറഞ്ഞിട്ടും തൃപ്തരാകാതെ ക്ഷോഭിച്ചാണ് പലരും മടങ്ങിയത്. നാട്ടിലേക്കു പോകാനായി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റജിസ്റ്റർ ചെയ്തവരിൽ തിരഞ്ഞെടുത്തവർക്കു മാത്രമാണ് അവസരമെന്നും പോകേണ്ടവർ ആദ്യം റജിസ്ട്രേഷൻ ‍പൂർത്തിയാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.