1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2020

സ്വന്തം ലേഖകൻ: ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സൽ നൽകാൻ ആലോചിക്കുന്നത്. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം ലഭിക്കില്ല.

തിരക്ക് ഒഴിവാക്കാന്‍ തുടക്കത്തിൽ കുറച്ചു ദിവസങ്ങളിൽ മാത്രമായിരിക്കും ബാറുകൾ വഴി പാഴ്‌സൽ നൽകുക. ബവ്റിജസ് കോർപ്പറേഷൻ മദ്യം വിൽക്കുന്ന നിരക്കിലായിരിക്കും ബാറുകളിലും മദ്യം വിൽക്കേണ്ടത്. പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ഒരാൾക്ക് പരമാവധി മൂന്നു ലീറ്റർ മദ്യം വാങ്ങാം.

മദ്യത്തിനു നികുതി കൂട്ടുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശുപാര്‍ശ. ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ഒരേ സമയം അഞ്ചു പേർ മാത്രമെ വാങ്ങാൻ അനുവദിക്കു. സാമൂഹിക അകലം പാലിക്കണം. തൊഴിലാളികൾ മാസ്കും, കയ്യുറയും ധരിക്കണം, ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും, വിൽക്കാനും പാടില്ല തുടങ്ങി കർശന നിർദേശങ്ങൾ എക്സൈസ് വകുപ്പ് പുറത്തിറക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.