
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ കൂടിയെന്നുമാണ് ഇവരുടെ വിവര ശേഖരണത്തില്‍ ലഭ്യമായ വിവരം.
ഓഗസ്റ്റ് മാസത്തില്‍ വുഹാനിലെ ആശുപത്രികള്‍ക്ക് സമീപം കാര്‍ പാര്‍ക്കിംഗ് ക്രമാതീതമായി കൂടിയിരുന്നതിന്റെ സാറ്റ് ലൈറ്റ് ചിത്രങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് ഓഗസ്റ്റ് മാസത്തില്‍ തന്നെ വ്യാപിച്ചതിന്റെ സൂചനയാണെന്ന് പൂര്‍ണമായും ഉറപ്പിക്കാനാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. dash.harvard.edu/handle/1/42669767 എന്ന ലിങ്കില്‍ പഠന റിപ്പോർട്ട് ലഭ്യമാണ്.
എന്നാല്‍ കൊറോണ വൈറസിനെ വുഹാനിലെ ഹനാന്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ടെത്തുന്നതിനു മുമ്പേ വുഹാനില്‍ വൈറസ് പടരുന്നുണ്ടെന്നും ഹാര്‍ഡ് വാര്‍ഡ് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാൽ ഈ കണ്ടെത്തല്‍ പരിഹാസ്യമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
“ട്രാഫിക് അളവ് പോലുള്ള ഉപരിപ്ലവമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഈ നിഗമനത്തിലെത്തുന്നത് പരിഹാസ്യവും അവിശ്വസനീയവുമാണെന്ന് ഞാന്‍ കരുതുന്നു,” ചൈനീസ് വിദേശ കാര്യമന്ത്രാലയ വക്താവ് ഹുവ ചുയിങ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല