
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്.എസിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് രോഗികളുടെ കാത്തിരിപ്പ് നീളുന്നു. കാത്തിരുന്ന് മടുത്ത നിരവധി പേർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പട്ടികയിലുള്ള എകദേശം 15-20 ശതമാനം പേര്, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നിലവിലുള്ള എൻ.എച്ച്.എസ് ഹോസ്പിറ്റലുകളുടെ ഏകദേശം 60 ശതമാനം സൗകര്യവും കൊറോണ രോഗികളെ ചികിത്സിക്കാന്‍ നീക്കി വെക്കേണ്ടി വരുമെന്നതാണ് ഇതിനു കാരണം.
ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി വരുന്ന വേനൽക്കാലത്തോടെ എൻ.എച്ച്.എസ് രോഗികളുടെ വലിയൊരു ശതമാനവും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയായിരിക്കും. ഏകദേശം 20 ലക്ഷം രോഗികളെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ ചികിത്സിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്കിന്റെ അഭിപ്രായത്തില്‍ വരും മാസങ്ങളില്‍ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ ‘വളരെ നിര്‍ണായക’ ജോലികള്‍ ചെയ്യേണ്ടി വരും. കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ എൻ.എച്ച്.എസ് സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
ലോക്ഡൗൺമൂലം ഇംഗ്ലണ്ടിൽ കുടുങ്ങിയ 42 മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള 600 കപ്പൽ ജീവനക്കാർക്കു നാട്ടിലേക്കു മടങ്ങാൻ വഴിയൊരുങ്ങി. വിനോദസഞ്ചാരികളുമായി പോയ കപ്പലുകളിലെ ജീവനക്കാരാണു നാട്ടിലേക്കു മടങ്ങാനാകാതെ ഒന്നര മാസത്തിലേറെയായി ഇംഗ്ലണ്ട് സതാംപ്ടൻ തീരത്തു നിർത്തിയിട്ട കപ്പലുകളിൽ കഴിയുന്നത്. അടുത്ത ആഴ്ച ഇംഗ്ലണ്ടിൽനിന്നു ഗോവയിലേക്കും മുംബൈയിലേക്കും 2 വിമാനങ്ങളിലായി ജീവനക്കാർക്ക് പുറപ്പെടാനാകുമെന്നാണു പ്രതീക്ഷയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല