
സ്വന്തം ലേഖകൻ: അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നു. ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങൾ.
ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, മധ്യപൂർവദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേയ്ക്ക് എത്തിഹാദ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.
ജൂലൈ മുതൽ ഇന്ത്യ രാജ്യാന്തര വിമാനങ്ങളെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എങ്കിൽ, കോവിഡിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് കേരളത്തിലെത്താന്‍ ഒരു വിമാനം കൂടിയാകും.
നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും മാത്രമേ ഇന്ത്യയിലേയ്ക്ക് പറക്കുന്നുള്ളൂ. ഈ സർവീസുകളിലാകട്ടെ ടിക്കറ്റ് ലഭ്യത ഉൾപ്പെടെ നിരവധി പരാതികളും ഉയർന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല