
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ കാലത്ത് അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗതീരുമാനം. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്.
ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ് ബോണസിന് അര്‍ഹരാവുക. ഇന്നലെ ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗമാണ് കൊറോണ വൈറസ് പോരാട്ടത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ മികവിനുള്ള അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വദേശികളും വിദേശികളും ഒരുപോലെ രാജ്യത്തിനൊപ്പം നിന്നെന്ന് ഷെയ്ഖ് മുഹമ്മദ് അനുമോദിച്ചു.
“ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകി. അതിന് വലിയ മൂല്യമുണ്ട്. ഏറ്റവും മികവോടെ തുടർന്നും യുഎഇ നൽകും,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
കൂടാതെ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഡിജിറ്റൽ ഇടപാടുകൾക്കായി കമ്പനി സ്ഥാപിക്കാനും തീരുമാനിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. ഇത് ദേശീയ തലത്തിൽ ഉള്ള ഒരു കമ്പനിയായിരിക്കുമെന്നും സർക്കാർ വിഭാഗങ്ങളിലെ വിവിധ തരത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ ഈ കമ്പനി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കണോമി വളർച്ചയുടെ പാതയിലാണ്. അത് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല