1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2020

സ്വന്തം ലേഖകൻ: കൊറോണ പോരാട്ടത്തിനിടെ ബ്രിട്ടൻ വേനൽച്ചൂടിലേക്ക്. ഈയാഴ്ച മധ്യത്തോടെ ബ്രിട്ടനിലെ പല സ്ഥലങ്ങളിലും താപനില മുപ്പത് ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലോക്ഡൗണിനുശേഷം പൊതു ഇടങ്ങളിലും ബാച്ചുകളിലും സമയം ചെലവഴിക്കാനുള്ള അവസരമായാണ് ബ്രിട്ടീഷുകാർ ഈ ദിവസങ്ങളെ കാണുന്നത്.

അതിനിടെ ബ്രിട്ടനിൽ നിശ്ചയിച്ചിട്ടുള്ള രണ്ടുമീറ്റർ സാമൂഹിക അകലം കുറയ്ക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഇക്കാര്യത്തിൽ ഈയാഴ്ച സർക്കാർ തീരുമാനമെടുക്കും. പബ്ബുകളും റസ്റ്ററന്റുകളും കഫേകളും മറ്റ് ഹോസ്പിറ്റാലിറ്റി സർവീസുകളും ബാർബർ ഷോപ്പുകളുമെല്ലാം തുറക്കാൻ സാമൂഹിക അകലം കുറയ്ക്കണമെന്നാണ് ആവശ്യം. ജൂലൈ നാലുമുതൽ ഇവ തുറക്കുന്നതിന് ആവശ്യമായ നടപടികൾ വരുംദിവസങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന.

മൊബൈൽ ആപ്പ് വിവാദത്തിൽ വെട്ടിലായി സർക്കാർ

അതിനിടെ കൊവിഡ് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കിയ മൊബൈല്‍ ആപ്പ് പദ്ധതി സർക്കാർ ഉപേക്ഷിച്ചത് വൻ വിവാ‍ദത്തിന് തിരി കൊളുത്തി; ഇതിന് പകരം ആപ്പിളും ഗൂഗിളും വികസിപ്പിച്ച സിസ്റ്റം ഉപയോഗപ്പെടുത്തും എന്നാണ് ബ്രിട്ടീഷ് ആരോഗ്യ വൃത്തങ്ങള്‍ ഇപ്പോള്‍ അറിയിക്കുന്നത്. നേരത്തെ വ്യാഴാഴ്ച വൈകീട്ടാണ് ആപ്പ് ശ്രമം ഉപേക്ഷിച്ച വിവരം ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചത്.

ടെസ്റ്റ് ആന്‍റ് ട്രൈസ് രീതിയിലുള്ള ആപ്പാണ് നേരത്തെ രാജ്യത്തിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഉണ്ടാക്കിയത്. ഇത് ബ്രിട്ടന്‍റെ ദക്ഷിണ തീരത്ത് ചിലയിടങ്ങളില്‍ ടെസ്റ്റിംഗും നടത്തി. പിന്നീട് ദേശീയ തലത്തില്‍ നടപ്പിലാക്കും എന്ന് പറഞ്ഞ ഈ ആപ്പാണ് ഇപ്പോള്‍ പിന്‍വലിച്ച്. ആപ്പിള്‍ ഗൂഗിള്‍ മോഡലിലിലേക്ക് തങ്ങളുടെ ടെസ്റ്റ് ആന്‍റ് ട്രൈസ് രീതി മാറ്റുവാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.
കേന്ദ്രീകൃത സംവിധാനത്തിലാണ് ബ്രിട്ടന്‍ ആപ്പ് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം ഉപയോക്താവ് നല്‍കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായി സമാഹരിച്ച് വിവരങ്ങള്‍ തയ്യാറാക്കും. ഇന്ത്യയിലെ ആരോഗ്യസേതു ആപ്പിന് സമാനമായ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം ഇതിനും ഉണ്ടായിരുന്നു.

എന്നാല്‍ ഈ സംവിധാനം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വികേന്ദ്രീകൃത സ്വഭാവമുള്ള ഗൂഗിള്‍ ആപ്പിള്‍ സിസ്റ്റത്തിന് സമാനമായ സംവിധാനത്തിന് വിരുദ്ധമാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജര്‍മ്മനി, ഓസ്ട്രേലിയ നേരത്തെ തങ്ങളുടെ ആപ്പുകളിലെ സിസ്റ്റം ഉപയോഗിച്ച് ഗൂഗിള്‍ ആപ്പിള്‍ വികേന്ദ്രീകൃത സിസ്റ്റം സ്വീകരിച്ചിരുന്നു. ഈ വഴിക്ക് തന്നെയാണ് ബ്രിട്ടനും നീങ്ങുന്നത്.

അതേ സമയം എന്‍എച്ച്എസിന്‍റെ ആപ്പ് പിന്‍വലിക്കേണ്ട കാര്യത്തില്‍ ആപ്പിളിനെ കുറ്റപ്പെടുത്തി ബ്രിട്ടീഷ് ആരോഗ്യമന്ത്രി രംഗത്ത് എത്തിയിട്ടുണ്ട്. ആപ്പിള്‍ അവരുടെ സിസ്റ്റം മാറ്റുവാന്‍ സമ്മതിക്കാത്തതിനാല്‍ ഞങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കില്ല. ഞങ്ങളുടെ ആപ്പിന് അകലം കണക്കാക്കുവാന്‍ സാധിക്കും, എന്നാല്‍ ആപ്പിള്‍ ഗൂഗിള്‍ സംവിധാനത്തിന് ആത് സാധ്യമല്ല. എങ്കിലും ഞങ്ങള്‍ ഒരു സ്റ്റാന്‍റേര്‍ഡ് എന്ന നിലയില്‍ ഇതില്‍ തൃപ്തരാണ്.

ബ്രിട്ടനിൽ ഇന്നലെ 128 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 42,589 ആയി. 303,110 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.