
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. 9,754,569 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണം 492,671 ആയി. 5,280,520 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ആകെ 3,974,743 പേരാണ് നിലവിൽ കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടേയും ആരോഗ്യനില തൃപ്തികരമാണ്. ലോകത്ത് ചികിത്സയിൽ കഴിയുന്ന 3,917,291 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേ സമയം 57,452 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
രോഗവ്യാപനം രൂക്ഷമായ അമേരിക്കയിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നിട്ടുണ്ട്. 2,504,676 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,052,389 പേർ രോഗമുക്തി നേടി. നിലവിൽ 1,325,502 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 126,785 പേർക്കാണ് അമേരിക്കയിൽ കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം ബ്രസീൽ ആണ്. 1,233,147 പേർക്കാണ് ബ്രസീലിൽ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 673,729 പേർ രോഗമുക്തി നേടി. 55,054 മരണങ്ങളാണ് ആകെ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്.
റഷ്യയിൽ ആകെ രോഗികളുടെ ആറ് ലക്ഷം പിന്നിട്ടു. 620,794 പേർക്ക് ഇതുവരെ രോഗം ബാധിച്ചതായാണ് കണക്കുകൾ. ഇതിൽ 384,152 പേർ രോഗമുക്തി നേടി. 8,781മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ 491,741, യുകെ 307,980, സ്‌പെയിൻ 294,566, പെറു 268,602, ചിലി 259,064, ഇറ്റലി 239,706 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം.
അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി
ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു
അതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നത്തേത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി.
407 പേർ കൂടി കൊവിഡ് ബാധിച്ച് ഇന്നലെ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 15,301 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 2,85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയതത് ലോക്ഡൗണ്‍ ഇളവുകള്‍ ഏറ്റവും കൂടുതല്‍ നല്‍കിയ ജൂണ്‍ മാസത്തിലാണ്.
ജനസംഖ്യയുടെ ലക്ഷത്തിൽ 33.39 പേർക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്ത് ഇത് 120.21 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കിയതായി റെയിൽവേ ഇന്നലെ തന്നെ അറിയിച്ചിരുന്നു. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകൾ റദ്ദാക്കിയെന്നാണ് റെയിൽവെ ബോർഡ് അറിയിച്ചിരിക്കുന്നത്. ജൂലൈ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല