സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് യുഎഇയിലെ സർക്കാർ മേഖലയ്ക്ക് നാലു ദിവസത്തെ അവധി. ഇൗ മാസം 30 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വ്യക്തമാക്കി. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു.
കുട്ടികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ഷാർജയിൽ മാത്രം
ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന തീരുമാനം എന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി. യുഎഇ ലേക്ക് മടങ്ങുന്ന 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് 19 പരിശോധന ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ഏക്സ്പ്രസ്സ് അറിയിച്ചിരുന്നു,
പിന്നാലെയാണ് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന കാര്യം എയര്‍ ഇന്ത്യ വിശദീകരിച്ചത്.എന്നാല്‍ കുട്ടികള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം ആണോ എന്ന വിഷയത്തില്‍ ദുബായ്,അബുദാബി അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല