1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2020

സ്വന്തം ലേഖകൻ: ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഓഗസ്റ്റ് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് നിലനില്‍ക്കും. ലോക്ഡൗണ്‍ ദിവസങ്ങളില്‍ രാത്രി എഴു മുതല്‍ പുലര്‍ച്ചെ ആറു വരെ കാല്‍നടയാത്രയും അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 100 റിയാല്‍ പിഴ ഈടാക്കുമെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പകല്‍ സമയങ്ങളില്‍ അതത് ഗവര്‍ണറേറ്റുകളിലെ ജോലി സ്ഥലങ്ങളില്‍ പോകുന്നതിന് വിലക്കുണ്ടാകില്ല. രാത്രി എഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പൂര്‍ണമായ സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍, ഇന്ധനം, പാചകവാതക ട്രക്കുകള്‍ എന്നിവക്ക് രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പെര്‍മിറ്റോടെ ഗവര്‍ണറേറ്റുകള്‍ക്കിടിയില്‍ സഞ്ചാരത്തിന് അനുമതിയുണ്ടാകും.

താമസ വീസയുള്ള വിദേശികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഒമാനിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. കമ്പനികള്‍ മുഖേനെയോ വിമാന കമ്പനികള്‍ മുഖേനെയോ അനുമതിക്കായി അപേക്ഷിക്കാം. തിരികെ ഒമാനിലെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ നിര്‍ദേശം പാലിക്കണം. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഏര്‍പ്പെടുത്തും.

രാത്രി വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍ വിമാന ടിക്കറ്റോ പാസ്‌പോര്‍ട്ടോ കാണിച്ചാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് മൂലമുള്ള മരണ നിരക്ക് 0.5 ശതമാനത്തില്‍ കൂടുതലല്ലെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അല്‍ സഈദി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് തുറക്കും എന്നുള്ള കാര്യം വ്യക്തമല്ല. വാക്‌സിന്‍ ലഭ്യമാകുന്ന പക്ഷം ഒമാനിലും ലഭ്യമാക്കും. ഇതിന്നായി വാക്‌സിന്‍ കമ്പനികളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.