
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്മാര്ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്മാര്ക്കും രോഗം ബാധിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 കോവിഡ് ബാധിതർ
രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13,36,861ലെത്തി. ഇതിൽ 4,56,071 പേരാണ് ചികിൽസയിലുള്ളത്. 8,49,432 പേർ രോഗമുക്തി നേടി. 757 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. 31,358 ഇന്ത്യയിലെ ആകെ കോവിഡ് മരണം. മരണവും രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്.
തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ അതിരൂക്ഷമാണ്. രാജ്യത്ത് 1,58,49,068 സാമ്പിളുകൾ ആകെ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. 4,20,898 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്. അതേസമയം, ലോക്ഡൗൺ ഇളവുകളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജൂലൈ 27നാണ് യോഗം നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല