1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2020

സ്വന്തം ലേഖകൻ: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ആദ്യ പ്രതികരമവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. താന്‍ സുഖമായിരിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാവരെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും ചൗഹാന്‍ പ്രതികരിച്ചു.

ട്വിറ്ററിലൂടെയായിരുന്നു ചൗഹാന്റെ പ്രതികരണം. എല്ലാവരും കൊവിഡ് മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുസരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഞാന്‍ സുഖമായിരിക്കുന്നു എന്റെ സുഹൃത്തുക്കളേ, സ്വയംമറന്ന് ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിക്കുന്ന കൊവിഡ് പോരാളികളുടെ ആത്മസമര്‍പ്പണം വിലമതിക്കാവുന്നതിനും അപ്പുറത്താണ്. കൊവിഡ് പോരാളികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” അദ്ദേഹം ആശുപത്രിയില്‍ നിന്ന് ട്വീറ്റ് ചെയ്തു.

“രണ്ട് മീറ്റര്‍ അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ഫേസ് മാസ്‌ക് ധരിക്കുക – കൊറോണ വൈറസിനെ ഒഴിവാക്കാനുള്ള ഏറ്റവും വലിയ ആയുധങ്ങള്‍ ഇവയാണ്. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു – നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവരും ഈ ആയുധങ്ങള്‍ ഉപയോഗിക്കുക,” അദ്ദേഹം പറഞ്ഞു.

“ങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക. ഇതാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്,” ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയായിരുന്നു ശിവരാജ് സിങ് ചൗഹാന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥ് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെക്കുറിച്ച് തമാശകള്‍ പറഞ്ഞിരുന്ന സമയത്ത് അതിനെ ഗൗരവകരമായി എടുത്തിരുന്നെങ്കില്‍ ഈ സ്ഥിതി ഒഴിവാക്കാനാവുമായിരുന്നു എന്നാണ് കമല്‍ നാഥ് പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.