
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിൽ ആദ്യമായി വളർത്തു മൃഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ് ഒരു കുടുംബത്തിന്റെ വളർത്തു പൂച്ചക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൃഗവകുപ്പ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മൃഗങ്ങളിലൂടെ കോവിഡ് വ്യാപിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
“മൃഗങ്ങളിൽ രോഗം സ്ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്. ഈ പൂച്ചയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല,” പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചു.
ചൊറി ബാധിച്ച് അവശത അനുഭവപ്പെട്ട പൂച്ചയുടെ സ്രവം വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ആദ്യ സംഭവമാണെങ്കിലും അമേരിക്കയിലും മറ്റു ചിലരാജ്യങ്ങളിലും മൃഗങ്ങളിലൂടെ വൈറസ് വ്യാപിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല