
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ പ്രഖ്യാപിച്ചു.
മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് 30 മുതൽ 2 വരെയാണ് അവധി. പെരുന്നാൾ വാരാന്ത്യ അവധിദിനങ്ങളിൽ ആയതിനാൽ പകരം 3നും 4നും അവധി നൽകും. ഫലത്തിൽ 6 ദിവസം അവധി ലഭിക്കും.
ഈദ് അവധി ദിനങ്ങളില്‍ കൂടുതല്‍ റോഡ് ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് മേധാവി ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ വ്യക്തമാക്കി. പെരുന്നാളിനോടനുബന്ധിച്ച് പ്രധാന നിരത്തുകളില്‍ ട്രാഫിക് പട്രോളിങ് ശക്തമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
റോഡ് ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും നിയമങ്ങള്‍ പാലിക്കുകയും സ്വന്തം സുരക്ഷ പോലെ തന്നെ മറ്റുള്ളവരുടെ സുരക്ഷയിലും ശ്രദ്ധ ചെലുത്തണമെന്നും വ്യക്തമാക്കി.
വേദനയുണ്ടാക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സന്തോഷ ദിനങ്ങളില്‍ ദു:ഖവാര്ത്തകള് കേള്‍ക്കാതിരിക്കാനും എല്ലാവര്ക്കും ബാധ്യതയുണ്ട്. പൊതു നിരത്തുകളില്‍ ബൈക്ക്, കാര്‍ റേസിങ്ങുകള്‍ നടത്തുന്നത്് കുറ്റകരമാണ്. വിനോദങ്ങള്‍ക്ക് പുറപ്പെടുന്നവര്‍ അഞ്ചിലധികം പേര് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അദ്ദേഹം നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല