1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രിസഭായോഗം പൊതുസമൂഹത്തോട് അഭ്യർഥിച്ചു. വിദേശത്ത് പോകുന്ന സ്വദേശികൾ പകർച്ചവ്യാധി, അപകടങ്ങൾ എന്നിവ മുൻ‌നിർത്തി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു.

വിദേശത്ത് നിന്നെത്തുന്ന സ്വദേശികളും വിദേശികളും 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ട് കരുതണം. കുവൈത്തിൽ 14 ദിവസം ഹോം ക്വാറന്റീനിലുമായിരിക്കണം.

31 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടോ ട്രാൻസിറ്റ് സംവിധാനം വഴിയോ പ്രവേശനം വിലക്കിയ വ്യോമയാന വകുപ്പ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.

സ്വദേശികൾ അല്ലാത്തവർ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞശേഷം പിസി‌ആർ പരിശോധനാ സർട്ടിഫിക്കറ്റുമായി വന്നാൽ പ്രവേശിപ്പിക്കുമെന്നാണ് തീരുമാനം. കുവൈത്തിൽ എത്തിയശേഷം 14 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.