1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: ഫിലിപ്പീൻസിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം തടയാന്‍ ഫിലിപ്പീൻസ് സർക്കാർ ഇന്ത്യയുടെ ‘ധാരാവി മാതൃക’ പിന്തുടരും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഇൻക്വയററിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് ധാരാവി മോഡല്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയത്.

ധാരാവി മോഡലിന്റെ വിശദാംശങ്ങൾ ഫിലിപ്പീൻസ് സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി പങ്കിട്ടിട്ടുണ്ടെന്ന് മുംബൈയിലെ കൊവിഡ് വ്യപനം തടയുന്നതിന് നേതൃത്വം നൽകുന്ന (ബിഎംസി) ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു. ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചഹാൽ ഇൌ കാര്യം അറിയിച്ചത്.

നേരത്തേ കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശനം, ചികിത്സ, കൊവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പരിശോധന എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ജൂണില്‍ ഹോട്സ്പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. മരണനിരക്കും ക്രമാനുഗതമായി കുറയ്ക്കാനും കഴിഞ്ഞു.

നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ധാരാവിയിലെ ബിഎംസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. എഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിക്ക് ഉയർന്ന ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് വിജയകരമായി തടയാന്‍ കഴിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.