സ്വന്തം ലേഖകൻ: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്.
18 വയസ്സു കഴിഞ്ഞ കുട്ടികൾ കുവൈത്തിൽ ഉന്നതപഠനത്തിന് തയാറാകുന്നുവെങ്കിൽ വീസാ കാലാവധി ദീർഘിപ്പിച്ചു നൽകും. അല്ലാത്തപക്ഷം 18 തികഞ്ഞാൽ രാജ്യം വിടണം. കുടുംബസന്ദർശക വീസയിലുള്ളവർക്ക് തൊഴിൽ വീസ നൽകില്ലെന്ന് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
കുവൈത്തിൽ നിലനിൽക്കുന്ന ഭാഗിക കർഫ്യൂ ആഗസ്റ്റ് 30ന് പിൻവലിക്കും. ആഗസ്റ്റ് 30ന് പുലർച്ചെ മൂന്നുവരെയാണ് നിലവിലെ കർഫ്യൂ പ്രാബല്യത്തിലുണ്ടാവുക. വ്യാഴാഴ്ച മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്. ഇതിലെ നിർണായകമായ ചുവടുവെപ്പാണ് മാസങ്ങളായി നിലനിൽക്കുന്ന കർഫ്യൂ ഇല്ലാതാവുന്നത്. ഒരുഘട്ടത്തിൽ പൂർണ കർഫ്യൂ ഉണ്ടായിരുന്നത് പിന്നീട് സമയം കുറച്ചുവരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല